മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സൈബർ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിജിപിയുടെ സ്പെഷ്യൽ ടീം

സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിങ്ങിലെ കമാൻഡോയ്ക്ക് എതിരായി ഭീഷണി മുഴക്കിയ സംഭവത്തിൽ ഡിജിപിയുടെ സ്പെഷ്യൽ ടീം അന്വേഷണം ആരംഭിച്ചു കേരള കോൺഗ്രസ് (എം) കർഷ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എഎച്ച് ഹഫീസ് നൽകിയ പരാതിയിലാണ് നടപടി. കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാല അടക്കം നിരവധി പേരാണ് സുരക്ഷ ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ഭീഷണി മുഴക്കിയത് താഴെയായി അദ്ദേഹത്തിന് എതിരെ കോൺഗ്രസ് സൈബർ പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഹഫീസ് ഇക്കാര്യത്തിൽ ഇന്നലെ ഡിജിപിക്ക് പരാതി നൽകിയത്.

Also Read; കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News