തൃശൂർ ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

തൃശൂർ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

പി.ജി ജയ്ദീപിനെ ആണ് പുതിയ ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സുധാകരന്‍റെ നോമിനി ആയാണ് ജയ്ദീപിന്‍റെ നിയമനം. കോൺഗ്രസിൽ നിന്നും രാജി വെക്കുകയാണെന്നും പ്രാഥമിക അംഗത്വം ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിൽ നിന്നും വടക്കാഞ്ചേരി നഗരസഭ കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി  നാമനിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വെച്ചതായും അജിത്കുമാർ അറിയിച്ചു.

ALSO READ: ഒഡീഷ ട്രെയിന്‍ അപകടം: കേരളത്തിന്‍റെ മനസും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

സമൂഹ മാധ്യമത്തിലൂടെയാണ് അജിത്കുമാർ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നത് പ്രഖ്യാപിച്ചത്.

ALSO READ: സിഗ്‌നലിംഗ് സംവിധാനം പാളിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു; ഒരു ദശാബ്ദത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News