രണ്ടാം സീറ്റായ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെ വയനാട് ഉപതെരെഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ഉയർന്നുവന്ന കൊടി വിവാദം ഇനിയും അവസാനിക്കുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗ് സ്വാഗത പ്രകടനങ്ങൾ നടത്തിയെങ്കിലും കൊടികൾ ഒഴിവാക്കി.
രാഹുലിന്റെ പ്രചാരണത്തിൽ കൊടികൾ ഒഴിവാക്കിയത് ഉത്തരേന്ത്യയിലെ പാകിസ്ഥാൻ പതാക വിവാദങ്ങൾ പ്രതിരോധിക്കാൻ സാധിക്കാത്തതിനാലായിരുന്നു. രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കാതെ കോൺഗ്രസിന്റേയും ലീഗിന്റേയും കൊടികൾ ഒഴിവാക്കി ഒത്തുതീർപ്പിലെത്തുകയായിരുന്നു യുഡിഎഫ്. സമാന സ്ഥിതി പ്രിയങ്കയുടെ കാര്യത്തിലും തുടരാനാണ് യുഡിഎഫ് തീരുമാനം.
ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ
രാഹുൽ പ്രചാരണ പരിപാടികളിൽ ലീഗ് പ്രവർത്തകർ കൊടി കൊണ്ടുവന്നത് തടഞ്ഞതും മർദ്ദിച്ചതും ലീഗിൽ കടുത്ത അസംതൃപ്തിക്ക് ഇടയാക്കിയിരുന്നു. പലയിടത്തും ലീഗ് പ്രവർത്തകരുടെ നിസ്സഹകരണത്തിനും ഇത് ഇടയാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2019നേക്കാൾ താഴ്‌ന്നതിൽ പല ഘടകങ്ങളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. എങ്കിലും കൊടികൾ വേണ്ടെന്ന പൊതു തീരുമാനം തുടരാനാണ്
പുതിയ സാഹചര്യത്തിലേയും തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here