നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ്

നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി
എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണ നേതൃത്വത്തിന് മുന്നില്‍ എത്തിക്കുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനം ശരിയല്ലെന്ന് പറഞ്ഞതതെന്നും ജോസ്ഫ് പാംപ്ലാനി വ്യക്തമാക്കി.

നവകേരള സദസ്സ് ജനങ്ങളുമായി സംവധിക്കാനുള്ള നല്ല വേദിയാണ്. പ്രതിഷേധം രാഷ്ട്രീയപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News