വിലക്കിന് പുല്ലുവില; പ്രിയങ്കയുടെ റോഡ് ഷോയിൽ പച്ചക്കൊടി വീശി ലീഗ് പ്രവർത്തകർ

muslim league flag

2019ൽ തുടങ്ങിയ കൊടി വിലക്ക്‌ തുടർന്ന് പ്രിയങ്കയും. വയനാട്‌ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ഭാഗമായി പ്രകടനങ്ങളിൽ കൊടികൾ ഉപേക്ഷിച്ചു. പകരം ബലൂണുകളുമായാണ്‌ പ്രവർത്തകരെത്തിയത്‌. എന്നാൽ വിലക്ക്‌ മറികടന്ന് ചില പ്രവർത്തകർ മുസ്ലിം ലീഗിന്റെ കൊടി വീശി.

പാക്കിസ്ഥാൻ കൊടി പ്രചരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസും ലീഗും ഇത്തവണയും കൊടി മടക്കി. ലീഗ്‌ കൊടി ഉത്തരേന്ത്യയിൽ തിരിച്ചടിക്ക്‌ കാരണമായി എന്നതാണ്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നേരത്തേയുള്ള നിലപാട്‌. പ്രിയങ്കയും സോണിയയും രാഹുലുമെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ യുഡിഎഫിലെ ഒരു പാർട്ടിയുടേയും കൊടി കൊണ്ടുവരണ്ട എന്നാണ്‌ ‌ നിർദ്ദേശം.

Also Read; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി

2019ൽ രാഹുൽ ആദ്യം മത്സരിച്ചപ്പോൾ പലയിടത്തും ലീഗ്‌ കൊടികളായിരുന്നു ഭൂരിഭാഗവും. തുടർന്നുണ്ടായ വർഗ്ഗീയ പ്രചാരണത്തിൽ മറുപടി നൽകുകയോ ലീഗിനെ രാഷ്ട്രീയമായി സഹായിക്കുകയോ ചെയ്തില്ല കോൺഗ്രസ്‌. പകരം ലീഗ്‌ കൊടികൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പരസ്യമായും രഹസ്യമായും പ്രതിഷേധങ്ങൾ പുറത്തുവന്നതോടെ ഒരു കൊടിയും വേണ്ടെന്ന തീരുമാനത്തിലേക്ക്‌ അനുനയമെത്തി.

ലീഗ്‌ കൊടികളേന്തിയവർ പരസ്യ അപമാനം നേരിട്ട്‌ ഇറങ്ങിപ്പോവേണ്ടി വന്നു. പിന്നീട്‌ നടന്ന യോഗങ്ങളിലോ പ്രചരണ പരിപാടികളിലോ കൊടികളില്ലായിരുന്നു. പകരം പല നിറങ്ങളിൽ ബലൂണുകളേന്തി പ്രവർത്തകർ പങ്കെടുത്തു. അത് ഇത്തവണയും ആവർത്തിച്ചു. പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രിക സമർപ്പണവും കൊടികൾക്ക്‌ പകരം ബലൂണുകൾ കയ്യടക്കി. എന്നാൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വാഹനത്തിന്‌ മുന്നിൽ ചില പ്രവർത്തകർ വിലക്ക്‌ ലംഘിച്ച്‌ കൊടി വീശുന്നത്‌ കാണാമായിരുന്നു. അത്‌ ലീഗിന്റേതായിരുന്നു.

Also Read; ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉപതെരഞ്ഞെടുപ്പിന് ഒപ്പം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്‌ പ്രചരണങ്ങളിലും പ്രിയങ്കക്ക്‌ പോവേണ്ടതുണ്ട്‌. കൊടി വിവാദം കൊണ്ട്‌ അവിടേക്കെത്താൻ അവരും ആഗ്രഹിക്കുന്നില്ല. കൊടി അത്ര പ്രധാനമല്ല എന്നാണ്‌ ലീഗ്‌ നേതാക്കളുടെ വാദം. എന്നാൽ അത്ര നിസ്സാരമല്ലാത്ത രാഷ്ട്രീയ നിസ്സഹായത അവരനുഭവിക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പുകൾക്ക്‌ ശേഷവും തീരുമാനം തുടരുന്നതിൽ ലീഗിൽ പ്രതിഷേധം പുകയുന്നുമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News