തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് അക്രമാസക്തം

തിരുവനന്തപുരത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും നോക്കി നിൽക്കെയായിരുന്നു അക്രമം. അക്രമം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവും നേതാക്കളും സ്ഥലം വിട്ടു.

Also read:കോൺഗ്രസും യുവമോർച്ചയും സമരത്തിന് സമയം ഷെയർ ചെയ്യുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പ്രതിഷേധ മാർച്ച് ആരംഭിച്ചത് മുതൽ ഫ്ലക്സ് ബോർഡുകൾ തകർത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു . നേതാക്കൾ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ഒരു സംഘം പ്രവർത്തകർ ബാരിക്കേടിന് സമീപം എത്തി . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിക്കുമ്പോഴായിരുന്നു പൊലീസിന് നേരെയുള്ള കല്ലേറ്. മരപ്പലകളും വടിയുമായി പ്രവർത്തകർ പൊലീസിന് നേരെ വ്യാപക അക്രമം തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി സംയമനം പാലിച്ച പൊലീസ് ഇത്തവണ നേതാക്കളുടെ പ്രസംഗം തീരുവരെ കാത്തുന്നില്ല. അക്രമം അഴിച്ചുവിട്ട പ്രവർത്തകർക്ക് നേരെ പൊലീസ് ആദ്യഘട്ടം ജലപീരങ്കിയും പിന്നീട് കണ്ണീർവാദകവും പ്രയോഗിച്ചു.

Also read:കലാപം സൃഷ്ടിക്കാനുള്ള യൂത്ത് കോൺഗ്രസ് ശ്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ

പൊലീസ് നടപടി തുടങ്ങിയതോടെ പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും സ്ഥലം വിട്ടു. പ്രതിപക്ഷ നേതാവ് കൊച്ചിയിലേക്ക് വിമാനം കയറി. പിന്നീട് മാനവീയം വീഥി മുതൽ കെപിസിസി ഓഫീസ് വരെ പ്രവർത്തകർ അഴിഞ്ഞാടി. കെപിസിസി ഓഫീസിന് മുന്നിൽ വാഹനം തടഞ്ഞ പ്രവർത്തകർ കെഎസ്ആർടിസി ബസുകൾക്ക് നേരെയും തിരിഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News