പൗരത്വനിയമവും കശ്മീര്‍ വിഷയവും പ്രതിപാദിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക; പ്രതികരിക്കാതെ കേരളത്തിലെ നേതാക്കളും

പ്രകടനപത്രികയില്‍ പൗരത്വനിയമവും കശ്മീര്‍ വിഷയവും പ്രതിപാദിക്കാതെ കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് പരാമര്‍ശം നടത്തിയില്ല. പക്ഷെ പ്രകാശന ചടങ്ങിലെ ബോര്‍ഡുകളില്‍ പൗരത്വം നിയമം പിന്‍വലിക്കുമെന്ന് എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരുണ്ടുകളിച്ചാണ് പ്രതിപക്ഷനേതാവിന്റെ മറുപടി.

Also Read: എന്‍പി ചന്ദ്രശേഖരന്‍റെ രചനയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനവുമായി ‘മൂളിപ്പാട്ട്’ ; പ്രകാശനം ചെയ്‌ത് മന്ത്രി ആര്‍ ബിന്ദു

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പൗരത്വനിയമവും കാശ്മീര്‍ വിഷയവും ഇല്ല. പ്രകാശന ചടങ്ങില്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നോട്ടീടില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം റദ്ദാക്കുമെന്ന് എഴുതി ഒട്ടിച്ചിട്ടുണ്ട്. പ്രസംഗത്തിലും നേതാക്കള്‍ ഇതേക്കുറിച്ച് മിണ്ടിയില്ല. എന്നാല്‍ വിഡി.സതീശന്‍ പറയുന്ന പ്രകടന പത്രികയിലെ എട്ടാം പേജില്‍, പൗരത്വനിയമത്തെക്കുറിച്ച് ഒരു വിരിയില്ല. ആകെ 46 പേജുള്ള പ്രകടന പത്രിക മുഴുവന്‍ പരതി. പൗരത്വനിയമത്തെക്കുറിച്ചോ കാശ്മീര്‍ വിഷയത്തെക്കുറിച്ചോ ഒരു വരി പോലുമില്ല. എന്നിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഈ ഉരുണ്ടുകളി.

Also Read: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ അപമാനിച്ച സംഭവം; നിലപാട് പറയാൻ തയ്യാറാകാത്ത യുഡിഎഫിന്റെ മൗനത്തിനെതിരെ എൽഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News