ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം

മൃദുഹിന്ദുത്വ പരാമർശത്തിൽ ലീഗിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രെസിന് മൃദുഹിന്ദുത്വമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ മതേതരപാർട്ടിയാണെന്നും താരിഖ് അൻവർ വിശദീകരിച്ചു.

ALSO READ: വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാര്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചും താരിഖ് അൻവർ പ്രതികരിച്ചു. രാഹുൽ വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ 20 സീറ്റും പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും താരിഖ് അൻവർ പറഞ്ഞു. ജാതി സെൻസസ് എല്ലാ രാജ്യത്ത് നടപ്പാക്കണം. ഭാവിയിലേക്ക് വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് അവ സഹായകരമാകും. 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകിയത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നും വനിതാ സംവരണം പാർട്ടിക്കകത്തും നടപ്പാക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News