വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

wayanad congress food kit

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റുകൾ ലഭിച്ചെന്ന് സ്ഥിരീകരിച്ച്‌ തോൽപ്പെട്ടി ആന ക്യാമ്പ്‌ ആദിവാസി ഊരിലുള്ളവർ.ഇന്നലെ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശശികുമാറിന്റെ വീടിന്‌ സമീപത്ത്‌ നിന്ന് നിരവധി കിറ്റുകൾ ഫ്ലെറ്റിംഗ്സ്ക്വാഡ്‌ പിടികൂടിയിരുന്നു.സംഭവത്തിൽ എൽ ഡി എഫ്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകി.ആനക്യാമ്പ്‌ ഊരിലെ സരോജിനി പറയുന്നത്‌ കിറ്റുകൾ കോൺഗ്രസ്‌ നേതാക്കൾ തന്നുവെന്നാണ്‌.ഇതോടെ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക്‌ എത്തിച്ച പഴയ കിറ്റുകളാണ്‌ ഇതെന്ന കോൺഗ്രസ്‌ വാദം പൊളിഞ്ഞു.

Also Read; വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ; സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ

തെരെഞ്ഞെടുപ്പായതിനാൽ വിതരണം ചെയ്യാതെ വെച്ച കിറ്റുകളാണ്‌ പിടികൂടിയത്‌ എന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം പറഞ്ഞത്‌. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ ആദിവാസി ഊരുകളിൽ കിറ്റുകളെത്തിയതായാണ്‌ വെളിപ്പെടുത്തൽ. കർണ്ണാടക കോൺഗ്രസ്‌ കമ്മിറ്റിയുടേയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടേയും പേരിലും കിറ്റുകളുണ്ട്‌. രാഹുൽ ഗാന്ധി മുതലായ ദേശീയ നേതാക്കളുടെ ചിത്രങ്ങൾ മാത്രമല്ല യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ചിത്രവും കിറ്റുകളിലുണ്ട്‌ എന്നതാണ്‌ ഗൗരവമുള്ള കാര്യം. സംഭവത്തിൽ എൽഡിഎഫ്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്‌.

തിരുനെല്ലി പ്രാദേശിക എൽഡിഎഫ്‌ തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികൾ ഇത്‌ സംബന്ധിച്ച്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. മുഖ്യ വരണാധികാരിയായ ജില്ലാകളക്ടർക്കും പരാതി നൽകിയിട്ടുണ്ട്‌. വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകൾ നൽകിയ സംഭവം പുറത്തായതോടെ വൻ പ്രതിഷേധമാണ്‌ ജില്ലയിലുണ്ടായത്‌. കിറ്റ്‌ നൽകിയത്‌ തെളിയിക്കാൻ വെല്ലുവിളിച്ച കോൺഗ്രസ്‌ നേതൃത്വം, വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്‌.

News summary; Congress distributed food kit in the basis of by election in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News