‘മലക്കം മറിഞ്ഞ് കോൺഗ്രസ്’, ഖാർഗെ പറഞ്ഞ 24 മണിക്കൂർ അവസാനിക്കുന്നു, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായില്ല

അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിയാതെ കോണ്‍ഗ്രസ്. പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നും നാളെയും കര്‍ണാടകയിലും പുനെയിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.

ALSO READ: കെ ചന്ദ്രശേഖര റാവുവിന് വിലക്ക്; നടപടി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തില്‍

അതേസമയം, മത്സരിക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമതി യോഗം സ്ഥാനാര്‍ഥി നിര്‍ണയത്തിന് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിയെങ്കിലും പ്രഖ്യാപനം വൈകുകയാണ്. ഇരുവരും ഇതുവരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News