ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര ധനമന്ത്രിയെ കൂട്ടായി കാണാം എന്നാണ് കരുതിയതെന്നും പക്ഷെ ഒരൊറ്റ യു ഡി എഫ് എം പിയും മന്ത്രിയെ കാണാൻ വന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
‘കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാതെ യു ഡി എഫ് കേരള സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. കേരളം വിലക്കയറ്റം പിടിച്ച് നിർത്തുന്നു. എന്നാൽ വിപണി ഇടപെടലിന് കേന്ദ്രം പണം തരുന്നില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ കേരളം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. ഇന്ത്യയിൽ 10 ലക്ഷം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ഒഴിവുകൾ നികത്താൻ പക്ഷെ കേന്ദ്രം ഇടപെടുന്നില്ല. കേരളം കൃത്യമായി ഒഴിവുകൾ നികത്തുന്നുണ്ട്’, എം വി ഗോവിന്ദൻ പറഞ്ഞു.
ALSO READ: ‘ഓണമെത്തും മുൻപ് പെൻഷനെത്തി’: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
അതേസമയം, കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടുമെന്നും, സെപ്റ്റംബർ 11 മുതൽ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here