കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.16 അംഗ സമിതിയില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബികാസോണി, അധിര്‍രഞ്ജന്‍ ചൌധരി എന്നിവര്‍ അംഗങ്ങളാണ്. കേരളത്തില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ സമിതിയില്‍ അംഗമായി.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്.

ALSO READ: യുവജനങ്ങൾ രാജ്യം വിടുമ്പോൾ നമ്മൾ ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ആണെന്ന് വിദ്യാഭ്യാസ നയങ്ങൾ ഉണ്ടാക്കുന്നു: സാറ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News