നാടിൻറെ ശത്രുവായി കോൺഗ്രസ് മാറി: മുഖ്യമന്ത്രി

നാടിൻറെ ശത്രുവായി കേരളത്തിലെ കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി. പാലക്കാട് തൃത്താലയിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെ ദ്രോഹം ജനങ്ങളോട് തുറന്നു പറയാനാണ് നവകേരള സദസ് ലക്ഷ്യമിട്ടത്. അതിനെ എന്തിനാണ് യുഡിഎഫ് ബഹിഷ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണമാണ് ഹരിതകർമ സേന; പി സതീദേവി

തടസ്സപ്പെടുത്താലും ബഹിഷ്കരണവും വകവെയ്ക്കാതെ ജനങ്ങൾ എത്തുന്നു. സദസിനോട് നിഷേധാത്മകനിലപാടാണ് യുഡിഎഫിന്. ഇത് നാടിൻറെ പുരോഗതിക്കു എതിരാണ്. വികസനം മുന്നോട്ടു വെയ്ക്കുമ്പോൾ ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

നവകേരള സദസിന്റെ പാലക്കാട് നടന്ന പ്രഭാതയോഗത്തിൽ മുതിർന്ന ലീഗ് നേതാവും പങ്കെടുത്തിരുന്നു. നവകേരള സദസ് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഭാഗമായുണ്ടായതാണെന്ന് മുസ്ലീം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ യു ഹൈദ്രോസ് പറഞ്ഞിരുന്നു. കക്ഷിരാഷ്ട്രീയ ബേദമന്യേ അനേകം പേരാണ് നവകേരള സദസിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News