ഉത്തരേന്ത്യന്‍ ഭൂമിയില്‍ കോണ്‍ഗ്രസ് നേരിട്ടത് ശക്തമായ തിരിച്ചടി: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ഉത്തരേന്ത്യന്‍ ഭൂമിയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ചെറുകക്ഷികളെ പൂര്‍ണമായി മാറ്റിനിര്‍ത്തി ബിജെപിയെ നേരിടാന്‍ തങ്ങള്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന നിയമസഭകളുടെ ജനവിധി പ്രാഥമികമായി അപഗ്രഥിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ പലതാണ്.

1. ഉത്തരേന്ത്യന്‍ ഭൂമിയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന നേട്ടങ്ങള്‍ പോലും ബിജെപിക്ക് അടിയറ വെച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപോലെ അനുകരിക്കാനാണ് കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശ്രമിച്ചത്. ഇന്ത്യ മുന്നണിയുടെ പതാക വാഹകരാണ് തങ്ങള്‍ എന്ന് പറയുകയും ചെറുകക്ഷികളെ പൂര്‍ണമായി മാറ്റിനിര്‍ത്തി ബിജെപിയെ നേരിടാന്‍ തങ്ങള്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. ബിജെപി എന്ന വന്‍വിപത്തിനെ പ്രതിരോധിക്കാന്‍ സംഘടനാപരവും ആശയപരവുമായ ദൃഢത കോണ്‍ഗ്രസിനില്ലെന്ന വസ്തുതക്കാണ് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടത്.

2. തെലുങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം ശ്രദ്ധേയമാണ്. ബിആര്‍എസും ബിജെപിയും തമ്മില്‍ രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോണ്‍ഗ്രസ് പ്രധാനമായും അവിടെ ഉയര്‍ത്തിയത്. ബിജെപിയുമായുള്ള രഹസ്യ നീക്കുപോകുകള്‍ ബിആര്‍എസിന് മാത്രമല്ല ഒവൈസിക്കും വില നല്‍കേണ്ടി വന്നു. കേരളത്തിലെ കോണ്‍ഗ്രസിന് ഇതൊരു പാഠമാണ്.

3. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയ നേടിയ ഇടങ്ങളില്‍ തന്നെയാണ് ബിജെപി ജൈത്രയാത്ര നടത്തിയിരിക്കുന്നത്. 2024ല്‍ ഇവിടെ നില മെച്ചപ്പെടാന്‍ ഇവിടെ ഒരു ഇടവും ബാക്കിയില്ലെന്ന് അര്‍ത്ഥം. അതേസമയം കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്ത് തങ്ങള്‍ എത്തി എന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്ന ബിജെപി തെലുങ്കാനയില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തപ്പെട്ടു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടം അടഞ്ഞു തന്നെ കിടക്കും.

ബിജെപിയെ നേരിടാന്‍ സങ്കുചിതമായ നിലപാടുകള്‍ വെടിയേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഇന്ത്യ എന്ന മുന്നണിയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം പോരാ അതിന് വിശ്വാസ്യാത ഉണ്ടാകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആദ്യം കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News