ശിവകുമാറോ സിദ്ധരാമയ്യയോ?; കര്‍ണാടകയില്‍ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതില്‍ ആശയക്കുഴപ്പം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഡി.കെ ശിവകുമാറിനായും കോണ്‍ഗ്രസിനുളളില്‍ ഒരു കൂട്ടര്‍ ചരട് വലി നടത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ടുവരുവാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനമെന്നും സൂചനകളുണ്ട്. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുവാനായി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും.

കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാനത്തെ ബഹുജന നേതാവായ സിദ്ധരാമയ്യയിലേക്കാണ് വിരലുകള്‍ ചൂണ്ടുന്നത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ചുക്കാന്‍ പിടിച്ച ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതാണ് ഹൈക്കമാന്‍ഡിനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഒരു നിശ്ചിത കാലയളവിലെങ്കിലും മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ഡി.കെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രശ്‌ന പരിഹാരത്തിനായി രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം സംസ്ഥാനത്ത് കൊണ്ടുവരുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുക്കാതിരിക്കാന്‍ ഇതിനോടളെടുക്കാന്‍ ഇന്ന് വൈകീട്ട് നിയമസഭ കക്ഷിയോഗം ചേരും. ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രശ്‌നങ്ങള്‍ കര്‍ണാടകയില്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ശ്രമത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News