ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും

സംഘപരിവാറിന് പിന്നാലെ ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും. പാലക്കാട് ഡിസിസി ഔദ്യോഗികമായി പുറത്തിറങ്ങിയ പോസ്റ്ററിലാണ് വ്യാജപ്രചാരണം ഉള്ളത്. ശബരിമലയിലെത്തുന്ന ഭക്തന്മാരോടുള്ള സർക്കാർ അവഗണനക്കെതിരെ
പാലക്കാട് ഡിസിസി നടത്തുന്ന ‘പ്രതിഷേധ ഭജന’ എന്ന പരിപാടിയുടെ പോസ്റ്ററിലാണ് വ്യാജ പ്രചരണം. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന തമിഴ്നാട് സ്വദേശിയായ ബാലന്റെ ചിത്രം ഉപയോഗിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.

Also Read; “കേന്ദ്രത്തിനു കേരളത്തോടുള്ളത് പ്രതികാരബുദ്ധി, സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരക്കിനിടെ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രമാണ് തെറ്റായ രീതിയിൽ പാലക്കാട് ഡിസിസിയുടെ പേരിൽ പുറത്തിറക്കിയ പോസ്റ്ററിൽ ഉപയോഗിച്ചത്. മാധ്യമ പ്രവർത്തകർക്ക് വേണ്ടിയുള്ള ഡിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പോസ്റ്റർ നവമാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവം വിവാദമായതോടെയാണ് പരിപാടിയുടെ പേര് തന്നെ മാറ്റാൻ ഡിസിസി നിർബന്ധിതമായത്. ഭജന എന്നെഴുതിയ ഫ്ലക്സ് ആദ്യം അഴിച്ചു മാറ്റി. പിന്നീട് ധർണ്ണ എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്.

Also Read; “മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ”; തൊഴുകൈകളോടെ പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News