സാമ്പത്തികവിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വഞ്ചനകാരണം ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം നിരവധി. കെപിസിസി മുന്‍ ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവും ഡിസിസി അംഗം മുണ്ടേല മോഹനന്റെ ആത്മഹത്യയും ഇതിന് തെളിവാണ്. തുടര്‍ച്ചയായ സംഭവങ്ങളില്‍ പ്രതിക്കൂട്ടിലായിട്ടും ഇരകളുടെ കുടുംബത്തിന് നീതി നല്‍കാതെയിരിക്കുകയാണ് കെപിസിസി നേതൃത്വം.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും വിഷം കഴിച്ച് ജീവനൊടുക്കിയത് അവസാന സംഭവമെങ്കില്‍, സാമ്പത്തികവിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വഞ്ചനകാരണം ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം നിരവധിയെന്നതാണ് കണക്കുകള്‍. കെപിസിസി മുന്‍ ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണമാണ് രണ്ട് വര്‍ഷം മുന്‍പുണ്ടായ വലിയ വിവാദം. കെപിസിസിയുടെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെയുള്‍പ്പെടെ നടത്തിയ അപവാദപ്രചരണങ്ങളും തുടര്‍ന്നുണ്ടായ മാനസിക പീഡനങ്ങളുമാണ് പ്രതാപചന്ദ്രന്റെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
Read Also: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ
സഹകരണ സംഘങ്ങളില്‍ ജോലിവാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിയമനത്തട്ടിപ്പില്‍ കുടുങ്ങിയാണ് വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയത്. രണ്ട് കേസിലും ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്. പ്രതാപചന്ദ്രന്റെ മരണത്തിന് കാരണക്കാരായ ആരും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് വാക്കുനല്‍കിയാണ് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതി പിന്‍വലിപ്പിച്ചത്. പക്ഷെ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും കെപിസിസി നാളിതുവരെ എടുത്തില്ല.
തിരുവനന്തപുരത്ത് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റും ഡിസിസി അംഗവുമായ മുണ്ടേല മോഹനന്റെ മരണത്തിലും ദുരൂഹത തുടരുന്നു. ഡിസിസി അധ്യക്ഷന്‍ പോലും മരണവീട്ടില്‍ എത്തിയില്ല. സാമ്പത്തിക പ്രതിസന്ധിയിലായ മോഹനനെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here