ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മത്സരിക്കും.പത്മജ വേണുഗോപാൽ ബിജെപിയിൽ പോയ സാഹചര്യത്തിൽ തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ കെ മുരളീധരൻ സന്നദ്ധനാവുകയായിരുന്നു. ഇതോടെ ടി എൻ പ്രതാപൻ പിന്മാറി.

ALSO READ: സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്; പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്

തൃശൂരിൽ ടി എൻ പ്രതാപാൻ പ്രചാരണം ആരംഭിച്ചിരുന്നു. വടകരയിൽ ഷാഫി പറമ്പിലോ ടി സിദ്ദിഖോ സ്ഥാനാർത്ഥിയാകും. ഇതോടെ മുസിം പ്രാതിനിധ്യവും കോൺഗ്രസ് ഉറപ്പിക്കും.ആലപ്പുഴയിൽ പല പേരുകളും പരിഗണിച്ചെങ്കിലും കെ സി വേണുഗോപാൽ മത്സരിക്കണം എന്ന ആവശ്യത്തിൽ സംസ്ഥാന നേതാക്കൾ ഉറച്ചു നിന്നു. ഇതോടെയാണ് കെ സി വേണുഗോപാൽ തീരുമാനം അറിയിച്ചത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും സ്ഥാനാർത്ഥികളാകും. മറ്റു മണ്ഡലങ്ങളിൽ സിറ്റിംഗ് എംപി മാർ തന്നെയാണ് മത്സരിക്കുന്നത്.കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.

ALSO READ: ഇസ്രയേല്‍ അധിനിവേശം ആറാം മാസത്തിലേക്ക്; മുഴുപ്പട്ടിണിയില്‍ ഗാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News