മലപ്പുറത്ത് കലാശക്കൊട്ടിൽ കോൺഗ്രസ് കൊടിക്ക് വിലക്ക്; സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറത്ത് കലാശക്കൊട്ടിന് കോൺഗ്രസ് കൊടിക്ക് വിലക്ക്. കലാശക്കൊട്ടിന് കേന്ദ്രീകരിച്ച കുന്നുമ്മൽ റൗണ്ടിൽലേക്ക് കോൺഗ്രസ് കൊടി കൊണ്ടുവരാൻ ലീഗ് പ്രവർത്തകർ അനുവദിച്ചില്ല. കലാശപ്പോരിനിടെ ഇരു മുന്നണികളുടെയും പ്രവർത്തകർ നേർക്കുനേർ എത്തിയപ്പോൾ സംഘർഷാവസ്ഥയുമുണ്ടായി. 27 ന് വൈകുന്നേരം വരെ മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Also Read: കലാശക്കൊട്ടിനിടയിൽ സംഘർഷം; നെയ്യാറ്റിൻകരയിലും കരുനാഗപ്പള്ളിയിലും എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു

വയനാട്ടിൽ മുസ്ലിംലീഗിന്റെ കൊടിക്ക് കിട്ടിയ വിവേചനത്തിന് മലപ്പുറത്ത് പകരംവീട്ടി. കലാശക്കൊട്ടിന് കോൺഗ്രസിന്റെ ഒരു കൊടി പോലും ഉയർത്താൻ അനുവദിച്ചില്ല. എംഎസ്എഫ് എസ്ടിയു മുസ്ലിം ലീഗ് കൊടികൾ മാത്രമാണ് കലാശക്കൊട്ടിന് ഉയർത്തിയത്. മലപ്പുറം കുന്നുമ്മൽ റൗണ്ടിൽ മഞ്ചേരി റോട്ടിൽ എൽഡിഎഫും പെരിന്തൽമണ്ണ റോട്ടിൽ യുഡിഎഫും കോഴിക്കോട് റൂട്ടിൽ എൻഡിഎ മുന്നണിക്കുമാണ് കലാശക്കൊട്ടിന് സ്ഥലം തീരുമാനിച്ചിരുന്നത്.

Also Read: തെരഞ്ഞെടുപ്പ് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

എന്നാൽ ആവേശം അലതല്ലിയപ്പോൾ പ്രവർത്തകർ നേർക്കുനേരത്തി. ഇത് സംഘർഷാവസ്ഥ ഉണ്ടാക്കി. ഇതിനിടെ ദേശീയ ഫുട്ബോൾ താരം മഷ്ഹൂർ ശരീഫ് റൗണ്ടിന് മുകളിൽ എൽഡിഎഫ് പതാകയുമായി കയറി. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ നീക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News