‘മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നു’: മന്ത്രി പി രാജീവ്

P Rajeev

മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്‍റിന്‍റെ കൊലവിളി പ്രസംഗം ഏതെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തോ എന്നും മന്ത്രി ചോദിച്ചു. ഈ സ്ഥാനത്ത് സിപിഐഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നെങ്കില്‍ രണ്ടാഴ്ച്ച ചര്‍ച്ച ചെയ്തേനെ എന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന് മാധ്യമ പരിലാളനകള്‍ ലഭിക്കുന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ പുറത്തുവരുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:‘ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു; നിർഭാഗ്യവശാൽ അവരുടെ കയ്യിലാണ് രാജ്യത്തിന്റെ ഭരണം’: മുഖ്യമന്ത്രി

ഏറ്റവുമൊടുവില്‍ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട കത്ത് പുറത്തുവന്നു. കോൺഗ്രസ് വല്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്നതാണ് ഇതിനർത്ഥം. തൃശൂർ പൂരം വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സിപിഐ യും സിപിഐഎമ്മും പറഞ്ഞതെല്ലാം ഒന്നുതന്നെയാണെന്നും മന്ത്രി പറഞ്ഞു. പൂരം കലക്കാൻ ശ്രമം നടന്നു. അതേക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. വെടിക്കെട്ട് വൈകിയത് ഒഴിച്ചാൽ ബാക്കിയെല്ലാം നടന്നു. ആചാരപരമായ ഒരു കാര്യങ്ങൾക്കും തടസ്സം ഉണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ച മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത് ഉചിതമായിരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News