ഇനിമുതല്‍ തെലങ്കാന ‘ടിഎസ്’ അല്ല ‘ടിജി’; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് രേവന്ത് സര്‍ക്കാര്‍

തെലങ്കാനയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചുരുക്കെഴുത്ത് മാറ്റാണ് ആദ്യം തീരുമാനമായത്. ഒപ്പം പുതിയ സംസ്ഥാന ഗാനം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തെലങ്കാന രൂപീകരണത്തിന് ശേഷം സംസ്ഥാനത്തിന്റെ ചുരുക്കെഴുത്ത് ‘ടിഎസ’് ആയിരുന്നു. ഇതാണ് ‘ടിജി’യിലേക്ക് മാറ്റുന്നത്. സംസ്ഥാന രൂപീകരണം മുതല്‍ അധികാരത്തിലിരുന്ന തെലങ്കാന രാഷ്ട്ര സമിതി(ഇപ്പോള്‍ ഭാരത് രാഷ്ട്ര സമിതി)യുടെ പേരുമായി സാമ്യമുള്ളതാണെന്ന് ഭരണകക്ഷി ചൂണ്ടിക്കാട്ടി.

ALSO READ: പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

അതേസമയം ആന്ദ്രേ ശ്രീയുടെ ജയ ജയ ഹോ തെലങ്കാന സംസ്ഥാന ഗാനമാക്കാനും പ്രതീകാത്മക ദേവതയായ തെലങ്കാന താലി പുതിയ രൂപത്തില്‍ രൂപകല്‍പന ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താനും തീരുമാനമായിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ രാജ്യവ്യാപകമായി തന്നെ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ജാതി സെന്‍സസ് എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ALSO READ:കേരള ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തും; 30,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കും

സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം രാജേന്ദ്രനഗര്‍ ജില്ലയില്‍ പുതിയ ഹൈക്കോടതിയുടെ നിര്‍മാണത്തിനായി നൂറേക്കര്‍ സ്ഥലം ഏറ്റെടുക്കാനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അധികാരമേറ്റ് നൂറു ദിവസത്തിനുള്ളില്‍ ആറ് ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News