തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം, സുധാകരപക്ഷവും യോഗം ചേർന്നു

പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു. തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം നടന്നു. സുധാകരപക്ഷവും യോഗം ചേർന്നു. കെപിസിസി  ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്‍റെ വസതിയായ മുരളീ മന്ദിരത്തിലായിരുന്നു യോഗം.

ALSO READ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് മുമ്പുളള ദൃശ്യങ്ങൾ പുറത്ത്; വീഡിയോയിൽ ഉള്ളത് ദുരന്തത്തിന് മുമ്പുള്ള ദൃശ്യങ്ങൾ

7 മണിയോടെ ആരംഭിച്ച യോഗം 9 മണിവരെ നീണ്ടു. കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, സി എസ് ശ്രീനിവാസൻ, മുൻ മേയർ ഐ.പി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.  യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പായിരുന്നു മുഖ്യ അജണ്ട.

ആരൊക്കെ മത്സരിക്കണമെന്നതും സുധാകര പക്ഷത്തിന് വിജയം ഉറപ്പിക്കുന്ന രീതിയിൽ മെമ്പർഷിപ്പ് ചേർക്കുന്നതും യോഗത്തിൽ ധാരണയായി.ഇന്നലെ അനിൽ അക്കരയുടെ നേതൃത്വത്തിൽ കെ സി വേണുഗോപാൽ പക്ഷവും യോഗം ചേർന്നിരുന്നു.

ALSO READ: 500 രൂപ നോട്ടുകള്‍ പിൻവലിക്കില്ല; ആർബിഐ ഗവർണർ ശക്തികാന്തദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News