കർണാടക തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം കൊലാറിൽ രണ്ടാം ഘട്ടത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് പിന്നാലെയാണ് 42 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ 58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്.

കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടാതെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കോലാർ ഇത്തവണത്തെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല.

വൊക്കലിംഗ , ലിംഗായത്ത് സമുദായിക പരിഗണനയടക്കം കണക്കിലെടുത്ത് സ്ഥാനാർത്ഥി നിർണ്ണയം നടത്തുക എന്നതാണ് കോൺഗ്രസിന് മുന്നിലെ വലിയ വെല്ലുവിളി. തർക്കം ഒഴിവാക്കി വിജയ സാധ്യത കണക്കിലെടുത്തുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനാണ് കോൺഗ്രസ് ശ്രമം. അതെ സമയം കിച സുധീപ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ രംഗത്തിറക്കിയാണ് സംസ്ഥാനത്ത് ബിജെപി പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News