കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല, സംഘപരിവാറിനെതിരെ സംസാരിക്കാന്‍ യുഡിഎഫ് എംപിമാര്‍ക്ക് വിഷമം: മുഖ്യമന്ത്രി

ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ഉയർന്നു വന്ന വർഗ്ഗീയ പ്രശ്നങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോണ്‍ഗ്രസിന് എപ്പോഴും ചാഞ്ചാട്ടമാണ്. സംഘപരിവാറിന് അനുകൂലമായ, പരോക്ഷമായി പിന്തുണക്കുന്ന നിലപാടാണ് എപ്പോഴും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിയുമെങ്കിൽ ബിജെപിയുമായി കൂട്ടുണ്ടാക്കാനും സീറ്റ് പങ്കിടാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർലമെന്‍റിലെ 18 യുഡിഎഫ് എംപിമാർ ബിജെപിക്കെതിരെ നിലപാടെടുക്കാൻ വിഷമിക്കുന്നു, നിസംഗത പാലിക്കുന്നു. എന്തേ അവരുടെ ശബ്ദമുയരാത്തതെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമ വാര്‍ത്ത, തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

ഈ ഉറപ്പില്ലായ്മയുടെ ഭാഗമായാണ് കോൺഗ്രസിനെ പിന്തുണച്ചവരെല്ലാം ബിജെപിയായത്. അനുഭവത്തിൽ നിന്ന് പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നുണ്ടോ ? കേരളമാണ് ഒരു തുരുത്തായി നിൽക്കുന്നത്. സംഘപരിവാർ നിലപാടുകളെ ശക്തമായി എതിർക്കുന്നത് സിപിഐഎമ്മും ഇടതു പക്ഷവുമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതം, സര്‍ക്കാരിന്‍റെ ഉറപ്പ് : മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് ചിറ്റമ്മ നയമാണ്.  അർഹതപ്പെട്ടത് നിഷേധിക്കുന്നു. ചില പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വായ്പയെടുക്കേണ്ടിവരും. എന്നൽ ആവശ്യം പരിഗണിച്ച് അനുമതി നൽകുന്നില്ല. കേന്ദ്രത്തിന് വായ്പയെടുക്കാൻ പരിധിയില്ല.  സംസ്ഥാനത്തിന് പ്രത്യേക പരിധി നിശ്ചയിക്കുന്നുവെന്ന് പരിധിയനുസരിച്ച് വായ്പയെടുക്കാൻ ശ്രമിക്കുമ്പോൾ മറ്റ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമം നടക്കുമ്പോൾ ശബ്ദമുയരണം. പാർലമെന്‍റിലാണ് ശബ്ദമുയരേണ്ടത്. എന്നാൽ യുഡിഎഫ് എം പി മാർ അത് ചെയ്യുന്നുണ്ടോ?പാർലിമെന്റിൽ ഇക്കാര്യമുന്നയിക്കാൻ കേന്ദ്ര മന്ത്രിയെ കാണാൻ എം പിമാരുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രത്തിന് നൽകാനുള്ള കത്തിൽ ഒപ്പിടാൻ പോലും യുഡി എഫ് എം പി മാർ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News