കോൺഗ്രസിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയണ്ടെന്ന് തുറന്നു സമ്മതിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും ഇത് ദേശീയ തലത്തിലെടുത്ത തീരുമാനമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
2019 ൽ വെൽഫെയർ പാർട്ടി എടുത്ത തീരുമാനമാണ് ഇന്ത്യയിലെല്ലായിടത്തും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ പിന്തുണയ്ക്കുക എന്നത്. എന്നാൽ അതിനും മുമ്പ് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ തന്നെ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു എന്നും മുരളീധരൻ പറഞ്ഞു.
Also Read: വയനാട് പുനരധിവാസം; തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി
2019ലെ തെരഞ്ഞെടുപ്പ് മുതൽ ദേശീയതലത്തിൽ കോൺഗ്രസിനനുകൂലമായ നിലപാടാണ് ജമാ അത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ളതെന്നുമാണ് കെ മുരളീധരന്റെ വെളിപ്പെടുത്തൽ.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്, കോൺഗ്രസ്, ലീഗ് ഐക്യമുണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു മുരളീധരന്റെ വെളിപ്പെടുത്തൽ.
Also Read: വയനാട് പുനരധിവാസം: നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; മന്ത്രി കെ രാജൻ
വർഗീയ ധ്രുവീകരണമുണ്ടാകുന്ന തരത്തിൽ എല്ലാവരും ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചുവെന്നും ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സിപിഎമ്മിനെതിരെ ശക്തമായി വരികയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു.
രണ്ടു വിഭാഗങ്ങൾക്കുമെതിരെ വിട്ടുവീഴ്ച ചെയ്യാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് വർഗീയവാദികളായ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും. മഹാഭൂരിപക്ഷം മുസ്ലിംങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു. ഈ സംഘടനകളുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here