അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ല, ഹൈബിയുടെ തലസ്ഥാന മാറ്റത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്

സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ലെന്നാണ് നിര്‍ദേശം. ബില്ലുകള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു. ഹൈബി അവതരിപ്പിച്ച സ്വകാര്യ ബില്ല് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

പാര്‍ലമെന്റ് അംഗങ്ങള്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് ഹൈക്കമാഡ് കര്‍ശന നിര്‍ദേശം നല്‍കി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഇടപെടല്‍.

ALSO READ: മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി പരുക്കേല്‍പ്പിച്ചു

ഹൈബിയുടെ ബില്ലിനോട് സംസ്ഥാന നേതൃത്വത്തിനും എതിര്‍പ്പാണ്. ആവശ്യം വ്യക്തിപരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ല, ഹൈബിയുടെ ആവശ്യം ഗൗരവമായി കാണുന്നില്ല. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

ബില്ലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തള്ളി. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News