ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; വിശകലനത്തിനായി സമിതി രൂപീകരിച്ച് ഹൈക്കമാൻഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദില്ലി , മധ്യപ്രദേശ് , ഛത്തീസ്ഗഢ് , ഒഡീഷ , ഉത്തരാഖണ്ഡ് , ഹിമാചല്‍ പ്രദേശ് , കര്‍ണ്ണാടക , തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഹൈക്കമാന്‍ഡ് സമിതികള്‍ക്ക് രൂപം നല്‍കിയത്. പ്രത്യേകിച്ച് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന തെലങ്കാന , കര്‍ണ്ണാടക , ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലുണ്ടായ പരാജയം കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നത്.

Also Read: വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും, ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസിലാക്കണം: ഐ ബി സതീഷ് എംഎൽഎ

മധുസൂധന്‍ മിസ്ത്രി, ഗൗരവ് ഗൊഗൊയ്, ഹൈബി ഈഡന്‍ എന്നിവര്‍ കര്‍ണ്ണാടകയിലെ പരാജയ കാരണം കണ്ടെത്തും. പി ജെ കുര്യന്‍ , റക്കിബുള്‍ ഹുസൈന്‍ , പര്‍ഗത് സിങ് എന്നിവര്‍ തെലങ്കാനയിലെ പ്രകടനം വിലയിരുത്തി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ദില്ലി, ഹിമാചല്‍ പ്രദേശ് , ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പരാജയം ജഘ പുനിയയും രജനി പട്ടീലും അടങ്ങുന്ന സമിതിയാണ് പരിശോധിക്കുക.

Also Read: പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News