കർണാടകയിൽ നിരീക്ഷകരെ ഏർപ്പെടുത്തി ഹൈക്കമാൻഡ്

നിരീക്ഷകർ കര്ണാടകത്തിലേക്ക്.സുശീൽ കുമാർ ഷിൻഡെ,ദീപക് ബവാരിയ, ഭൻവർ ജിതേന്ദ്ര സിംഗ് എന്നിവരാണ് എഐസിസി നിരീക്ഷകർ. ഞായറാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ ഇവർ പങ്കെടുത്ത് റിപ്പോർട്ട് പാർട്ടി ഹൈക്കമാൻഡിന് സമർപ്പിക്കും.

അതേസമയം, കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണെമന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തും പുറത്തും തകൃതിയാണ്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ സിദ്ധരാമയ്യയുടെയും പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്‍റെയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് വിലയിരുത്തലുകള്‍.

ഇതിനിടെ സിദ്ധരാമയ്യെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യമുയർത്തി അദ്ദേഹത്തിന്‍റെ വസതിക്കു മുന്നില്‍ പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിക്കു മുന്നില്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ഇരുവരുടെയും അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന്‍റെ പിന്നിലെന്നാണ് നിഗമനം. തിങ്കളാ‍ഴ്ച് ഉച്ചയ്ക്ക് നിയമസഭ കക്ഷി യോഗം ചേരാനിരിക്കെയാണ് ഇത്തരം പ്രവത്തങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.അച്ഛന്‍ മുഖ്യമന്ത്രിയാകണമെന്ന് ആ‍വശ്യപ്പെട്ട് സിദ്ധരാമയ്യയുടെ മകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News