കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കം; പാർട്ടിക്കുള്ളിലെ ചർച്ചകൾ ചോരുന്നതിൽ അതൃപ്തിയറിയിച്ച് ഹൈക്കമാൻഡ്

കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് വാർത്തകൾ ചോരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി. പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾ ചോരുന്നത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം. കെ പി സി സി പ്രസിഡന്റിനെ മാറ്റണമെന്നതടക്കമുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പരാതിയിൽ ഹൈക്കമാൻഡ്‌ നടപടിയില്ല.

Also Read: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംസ്കാരം ഇന്ന്

കെപിസിസി നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതും വാർത്തകൾ പരസ്യമാകുന്നതിലും ആണ് ഹൈക്കമാഡിന് കടുത്ത അതൃപ്തിയുള്ളത്. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു. പാർട്ടിക്കുള്ളിൽ ചർച്ചകൾ ചോരുന്നത് സംബന്ധിച്ച് അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നാവശ്യപ്പെട്ട്‌ കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‌ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷി കത്തുനൽകി.

സതീശനെതിരെ സംസ്ഥാനത്ത്‌ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്‌. സുധാകരനെ മറികടന്ന്‌ സതീശൻ സൂപ്പർ പ്രസിഡന്റാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ്‌ സതീശനെതിരെ ഉയരുന്നത്‌. ഇതിനിടെയാണ്‌ ഹൈക്കമാൻഡും വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്‌. പാർട്ടിക്കുള്ളിൽ നടക്കുന്ന രഹസ്യസ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകുന്നത്‌ പതിവായിരിക്കുകയാണ്‌. ചില വ്യക്തികളാണ്‌ ഇതിന്‌ പിന്നിൽ. ഇത്‌ പാർട്ടി അച്ചടക്കത്തെ ഗുരുതരമായി ബാധിക്കും.

Also Read; അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം സമ്മർദ്ദം ശക്തമാക്കും

നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ നിർണായക ഘട്ടങ്ങളിൽ പാർട്ടിക്ക്‌ ദോഷമായി മാറുകയാണ്‌. ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നും ദീപാദാസ്‌ മുൻഷി നിർദേശിച്ചിട്ടുണ്ട്‌. വയനാട്ടിൽ നടന്ന നേതൃക്യാമ്പിന്‌ പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ രൂക്ഷമായ തലത്തിലേക്ക്‌ എത്തിയെന്നാണ് ഹൈക്കമാൻഡ് ഇടപെടൽ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News