ഗെഹ്‌ലോട്ടിന്റേയും സച്ചിന്റേയും പരസ്യപ്രസ്താവന; ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും പരസ്യപ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതൃപ്തിയുണ്ടെങ്കിലും ഇരുവര്‍ക്കുമെതിരെ കടുത്ത നടപടികളിലേക്ക് പോകില്ല.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റേയും സച്ചിന്‍ പൈലറ്റിന്റേയും പരസ്യ പോര് ഹൈക്കാമാന്‍ഡിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അശോക് ഗെഹ്‌ലോട്ടിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് സച്ചിന്‍ പൈലറ്റ് നടത്തുന്നത്. ഗെഹ്‌ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ലെന്നും വസുന്ധര രാജെ സിന്ധ്യയാണെന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.
സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്ന് പറഞ്ഞ സച്ചിന്‍ പൈലറ്റ് ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി അഴിമതി വിരുദ്ധ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സച്ചിന്‍ പൈലറ്റ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണെന്നാണ് ഗെഹ്‌ലോട്ട് അനുകൂലികള്‍ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിലെ മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി പോര് ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡ് ശക്തമായ നടപടിയിലേക്ക് കടക്കില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News