കർണാടകയിൽ തീരുമാനമായില്ല; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും

കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് എന്ന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷിയോഗം പാസാക്കി. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്.

സിദ്ധരാമയ്യക്ക് വേണ്ടിയും ഡി.കെ ശിവകുമാറി വേണ്ടിയും നിയമസഭാ കക്ഷിയോഗത്തിൽ തർക്കം ഉടലെടുത്തതിനെ തുടർന്നാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടതെന്നാണ് സൂചനകൾ. മന്ത്രിസഭ രൂപീകരണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് മെയ് 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം കർണാടക കോൺഗ്രസ് നിയമസഭാ കക്ഷിയോഗസ്ഥലത്തും കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിൻ്റെ വസതിക്ക് മുമ്പിലും നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. ശിവകുമാർ മുഖ്യമന്ത്രിയാവണം എന്നാവശ്യപ്പെട്ട് പ്രവർത്തകർ ഇന്ന് ഡി.കെ ശിവകുമാറിന്റെ വസതിക്കു മുന്നിലും നിയമസഭാകക്ഷി യോഗം ചേരുന്ന വസന്തനഗർ ഷാൻഗ്രില്ല ഹോട്ടലിന് മുന്നിലും മുദ്രാവാക്യവിളികളുമായി എത്തി. ഡികെ മുഖ്യമന്ത്രിയാവണം എന്ന മുദ്രാവാക്യം വിളിയുമായി ശിവകുമാർ അനുകൂലികൾ എത്തിയതോടെ ഇതിന് മറുപടിയായി സിദ്ധരാമയ്യയുടെ അനുയായികളും മുദ്രവാക്യം വിളികളുമായി രംഗത്തെത്തിയിരുന്നു.

നിയമസഭാകക്ഷി യോഗത്തിന് മേൽനോട്ടം വഹിക്കാൻ സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് നിയോഗിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News