‘കന്യാകുമാരി തൊട്ട് കശ്മീർ വരെ നടന്ന മനുഷ്യനെയാണ് ഭയപ്പെടുത്താൻ നോക്കുന്നത്’, ഖാർഗെ

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹ സമരം. മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത സത്യാഗ്രഹത്തിൽ രാഹുലിന് തുറന്ന പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു.

കന്യാകുമാരി തൊട്ട് കശ്മീർ വരെ നടന്ന മനുഷ്യനെയാണ് ഭയപ്പെടുത്താൻ നോക്കുന്നത് എന്ന് പറഞ്ഞ ഖാർഗെ രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യവും, സ്വാതന്ത്ര്യവും, ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാൻ വലിയ ത്യാഗമാണ് രാഹുൽ ചെയ്തത്. കർണാടകത്തിലെ കോലാറിൽ നടന്ന പ്രസംഗത്തിനാണ് സൂറത്തിൽ കേസെടുത്തത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുലിന്റെ പോരാട്ടം. പാർട്ടി ഒറ്റക്കെട്ടായി രാഹുലിന്റെ കൂടെ നിൽക്കുമെന്നും ഭയപ്പെട്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ഖാർഗെ പറഞ്ഞു.

അതേസമയം, കോൺഗ്രസ് സത്യാഗ്രഹം മുൻപിൽകണ്ട് ദില്ലി പൊലീസ് രാജ്ഘട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ നിരോധനാജ്ഞ വകവെക്കാതെ സത്യാഗ്രഹത്തിന് രാജ്ഘട്ടിൽ ഒത്തുകൂടി. തുടർന്ന് സത്യാഗ്രഹത്തിന് പൊലീസ് വാക്കാൽ അനുമതി നൽകുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News