പാലക്കാട്ടെ കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; പ്രതികരിക്കാതെ നേതാക്കൾ

congresscontroversy on black money

കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന് കോൺഗ്രസ്. ട്രോളി വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. വിവാദങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നേതാക്കൾ. തുടർച്ചയായി വാർത്താസമ്മേളനം മാറ്റിവച്ച് ഷാഫി പറമ്പിൽ എംപി. വികെ ശ്രീകണ്ഠൻ എംപിയും മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കി. തൽക്കാലം വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങളോട് പ്രതികരിച്ചാൽ തിരിച്ചടിയാകും. കെ സുരേന്ദ്രന്റെ ഷാഫിക്കെതിരെയുള്ള ആരോപണവും തിരിച്ചടിയായി. വിവാദങ്ങൾ താനെ കെട്ടടങ്ങട്ടെ എന്നും നേതാക്കൾ.

Also Read; കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന റെയ്‌ഡും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതും തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയാകും എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച് വ്യക്തമായി മറുപടി നൽകാൻ സ്ഥാനാർത്ഥിക്ക് പോലും ആകുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിലെ വൈരുദ്ധ്യം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്യുന്നു. അതിനാൽ തൽക്കാലം വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം.

ഷാഫി പറമ്പിൽ എംപിയും വികെ ശ്രീകണ്ഠൻ എംപിയും തുടർച്ചയായി മാധ്യമങ്ങളെ കാണുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. ഷാഫി പറമ്പിൽ എംപി ഇന്നും മാധ്യമങ്ങളെ കണ്ടില്ല. കഴിഞ്ഞദിവസം ഷാഫി നിശ്ചയിച്ച വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. വി കെ ശ്രീകണ്ഠൻ എംപിയും ഇന്ന് മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. തൽക്കാലം വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

കൊടകര കുഴൽപ്പടത്തിന്റെ വിഹിതം ഷാഫി പറമ്പിലും കൈപ്പറ്റി എന്ന ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ ആരോപണവും കോൺഗ്രസിനെ തിരിച്ചടിയാണ്. ഇത് എൽഡിഎഫ് നേതാക്കൾ ആവർത്തിച്ച് ഉന്നയിച്ചിട്ടും ഷാഫി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല ആരോപണങ്ങൾ തെറ്റെങ്കിൽ എന്തുകൊണ്ടാണ് ഷാഫി പറമ്പിൽ നിയമനടപടി സ്വീകരിക്കാത്തതെന്നും നേതാക്കൾ ചോദിക്കുന്നു. ഇത്തരം വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഷാഫി പറമ്പിൽ മാധ്യമങ്ങൾ നിന്ന് അകലം പാലിക്കുന്നതെന്നാണ് സൂചന.

News summary; Congress in confused with Palakkad black money controversy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News