ലോകായുക്ത പൊലീസ് കേസെടുത്തതിന് പിന്നാലെ കേസെടുത്ത് ഇഡിയും; കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കുരുങ്ങി കോൺഗ്രസ്

muda land scam case

കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കുരുങ്ങി കോൺഗ്രസ്. കേരളത്തിൽ ഇഡിയെ പിന്തുണക്കുന്ന കോൺഗ്രസ് കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ ഇഡിയെടുത്ത കേസിൽ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം ഭൂമി തിരികെ നൽകി കേസിൽ നിന്ന് തലയൂരാനുള്ള ശ്രമവും സിദ്ധരാമയ്യയുടെ കുടുംബം നടത്തുന്നുണ്ട്.

കർണാടകയിൽ വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിനു പകരമായി മൈസൂർ അർബൻ ഡെവലപ്മെൻറ് അതോറിറ്റി ഇരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചുവെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും എതിരായ ആരോപണം. ലോകായുക്ത പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡിയും കേസെടുത്തത്.

Also Read; ‘സയണിസ്റ്റുകളുടെ കൂടെ ചേർന്ന് നിൽക്കാൻ ആർഎസ്‌എസിനു മടിയില്ല’ ; പലസ്തീൻ വിഷയത്തിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, സ്ഥലം ഉടമ ദേവരാജു എന്നിവർക്കെതിരെയാണ് ഇഡി കേസെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും സ്വത്ത് കണ്ടു കെട്ടാനും ഇഡി നീക്കം നടത്തുമ്പോൾ പ്രതിരോധത്തിലാണ് കോൺഗ്രസ്. ഇഡി കൂടി കേസെടുത്തതിന് പിന്നാലെ വിവാദ ഭൂമി തിരികെ നൽകി കേസ് ഒഴിവാക്കാൻ ഉള്ള നീക്കമാണ് സിദ്ധരാമയ്യയുടെ കുടുംബം നടത്തുന്നത്.

മുഡയിൽ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി തിരിച്ചു നൽകാൻ തയ്യാറാണെന്ന് വാർത്ത കുറിപ്പിലൂടെയാണ് സിദ്ധരാമയ്യയുടെ ഭാര്യ ബിഎൻ പാർവതി സന്നദ്ധത അറിയിച്ചത്. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണം എന്ന് പാർവതി അധികൃതർക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയുടെ തീരുമാനത്തിൽ ഇടപെടില്ലെന്നും അതിനെ ബഹുമാനിക്കുന്നുവെന്നുമാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കേരളമടക്കം കോൺഗ്രസ് ഇതര പ്രതിപക്ഷ സർക്കാരുള്ള സംസ്ഥാനങ്ങളിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ കണ്ണുമടച്ച് വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന കോൺഗ്രസിന് കർണാടക കേസിൽ മിണ്ടാട്ടമില്ല.

Also Read; ‘ഞങ്ങൾക്ക് ഒരു വീഴ്ച്ച പറ്റിയതാണ് എന്ന് ദ ഹിന്ദു സമ്മതിച്ചു’ ; അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തെരഞ്ഞെടുപ്പ് കാലത്ത് കേവലം രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കാത്തതെന്താണെന്ന് ചോദിച്ച കോൺഗ്രസ് നേതാക്കൾക്ക് കർണാടക മുഖ്യമന്ത്രിക്കെതിരായ കേസിൽ നിലപാടെന്താണെന്ന ചോദ്യമുയരുന്നു. മുഡ ഭൂമി തിരികെ നൽകി കേസൊതുക്കാനുളള നീക്കത്തിലൂടെ കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തുറന്നു സമ്മതിക്കുകയാണെന്ന ആക്ഷേപമുയരുകയാണ്.

News summary; Congress in crisis in MUDA land scam case in Karnataka

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News