‘ചരട് പൊട്ടിയ പട്ടമാണ് കേരളത്തിലെ കോൺഗ്രസ്’; ബിനോയ് വിശ്വം

binoy viswam

ചരട് പൊട്ടിയ പട്ടം പോലെ പറക്കുകയാണ് കേരളത്തിലെ കോൺഗ്രസെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാന്ധിയുടേയും നെഹ്റുവിന്‍റെയും രാഷ്ട്രീയമാണ് ഇപ്പോഴും കോൺഗ്രസ് പിൻതുടരുന്നതെങ്കിൽ ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത് തെറ്റാണ്.

ഒരിക്കലും ബി ജെ പി ജയിക്കാത്ത വയനാട്ടിലേക്കാണ് ഏറ്റവും വലിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് അയച്ചത്. കോൺഗ്രസിന്‍റെ എതിരാളി ആരാണെന്നും ബിനോയ് വിശ്വം ചോദിച്ചു.

Also Read: വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്നത്തെ കോൺഗ്രസ് മഹാത്മഗാന്ധിയെ മറന്ന കോൺഗ്രസാണ്. അതുകൊണ്ടാണ് ഗാന്ധിയെ വായിച്ച സരിൻ കോൺഗ്രസിനോട് സലാം പറഞ്ഞത്. പാലക്കാട് മാറാൻ പോവുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Palakkad ByElection, CPI, Kerala News, Benoy Vishwam, Chelakkara ByElection, Wayanad ByElection, Kerala Politics

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News