കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ

കേരളത്തിലെ സര്‍വകലാശാലകളുടെ സെനറ്റുകളിലേക്ക് ആര്‍ എസ് എസുകാരെ തിരുകി കയറ്റിയ ഗവര്‍ണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ്സ്- ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ
ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍ എസ്സ് എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവര്‍ണ്ണറുടെ നോമിനികള്‍ സംഘപരിവാര്‍ ആയതു കൊണ്ട് മാത്രം എതിര്‍ക്കില്ല എന്നു പറയുന്ന സുധാകരന്‍ ആര്‍ എസ്സ് എസ്സിന്റെ പിന്‍വാതില്‍ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

കേരളത്തിലെ സര്‍വകലാശാലകളുടെ സെനറ്റുകളിലേക്ക് ആര്‍ എസ് എസുകാരെ തിരുകി കയറ്റിയ ഗവര്‍ണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ്സ്- ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്. ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍ എസ്സ് എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവര്‍ണ്ണറുടെ നോമിനികള്‍ സംഘപരിവാര്‍ ആയതു കൊണ്ട് മാത്രം എതിര്‍ക്കില്ല എന്നു പറയുന്ന സുധാകരന്‍ ആര്‍ എസ്സ് എസ്സിന്റെ പിന്‍വാതില്‍ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണ്.

Also Read:  ‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’: ബഷീറിൽ നിന്ന് കടമെടുത്ത് ആർഷോയുടെ മറുപടി

ഒരു ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിനാണ് വിമര്‍ശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിര്‍ക്കുന്നില്ല.അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകള്‍ ഉണ്ട് അവരെ വെക്കുന്നതിനെ എതിര്‍ക്കില്ല. കോണ്‍ഗ്രസ്സിലെ പറ്റുന്നവരെ എടുക്കുമ്പോള്‍ ഞങ്ങള്‍ അതിനെയും സ്വീകരിക്കും എന്ന നിലയില്‍ ദേശീയ തലത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്‌കരിച്ചു കൊണ്ടാണ് കെ സുധാകരന്‍ മുന്നോട്ട് പോകുന്നത്. ഗവര്‍ണറുടെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും എതിര്‍ക്കില്ല എന്ന് കൂടി പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കേരളത്തിലെ കോണ്‍ഗ്രസ്സും ആര്‍ എസ്സ്എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. സഖ്യ കക്ഷിയായ മുസ്ലീംലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാന്‍സിലറുടെ മോഹം കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാര്‍ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News