മകന്‍ പരാതി നല്‍കിയത് ചില വ്യക്തികളുടെ പ്രേരണയില്‍; കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി കോണ്‍ഗ്രസ് നേതൃത്വം

കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി കോണ്‍ഗ്രസ് നേതൃത്വം. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി നല്‍കിയതെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പറയുന്നു. പ്രതാപചന്ദ്രന്റെ മരണം സ്വാഭാവികമെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം പറഞ്ഞത്. പിന്നീട് അതെങ്ങനെ അസ്വാഭാവിക മരണമായി എന്നാണ് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറും കെപിസിസി ജനറല്‍ സെക്രട്ടറി സുബോധനും ചോദിക്കുന്നത്.

Also Read- വിവാഹത്തിന് വിസമ്മതിച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റ്

പ്രതാപചന്ദ്രന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കെപിസിസി നേതൃത്വം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രതാപചന്ദ്രന്റെ മകന്‍ പൊലീസിന് കൊടുത്ത പരാതിയില്‍ പറഞ്ഞ രമേശ് കാവില്‍, പ്രമോദ് കോട്ടപ്പള്ളി എന്നിവരെ സംരക്ഷിക്കുന്ന നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചു. രമേശനേയും പ്രമോദിനേയും ആരോപണ വിധേയരാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ പറയുന്നത്.

Also Read- ചാനല്‍ ചര്‍ച്ചയില്‍ കോറോം നാടിനേയും സിപിഐഎമ്മിനേയും അപമാനിച്ച് പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

പ്രതാപചന്ദ്രന് രമേശ്, പ്രമോദ് എന്നിവരില്‍ നിന്ന് യാതൊരു വിധ മാനസിക സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ പറയുന്നു. സമൂഹ്യ മാധ്യമങ്ങളില്‍ പ്രതാപചന്ദ്രനെതിരെ വന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍മാര്‍ പേര് വെച്ച് നല്‍കിയതാണെന്നും അതില്‍ രമേശിനോ പ്രമോദിനോ പങ്കില്ലെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. പ്രതാപചന്ദ്രന് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല. മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല. ജീവിച്ചിരിക്കേ പ്രതാപചന്ദ്രന്‍ പാര്‍ട്ടിയോട് ഇവരെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി നല്‍കിയതെന്ന് സുവ്യക്തമാണ്. അവര്‍ക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here