കഞ്ചിക്കോട് ബ്രൂവറി കോൺഗ്രസ് വിവാദ വിഷയമാക്കുന്നത് കർണാടകത്തിലെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ. മദ്യ ലോബിയുടെ കയ്യിൽ നിന്നാണ് കോൺഗ്രസിന് പല ഘട്ടങ്ങളിലും പണം ലഭിച്ചിട്ടുള്ളത് അത് നിന്നുപോകും എന്ന ഭയമാണ് കോൺഗ്രസിനെന്നും പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. കേരളം സ്വന്തമായി സ്പിരിറ്റ് ഉത്പാദനം നടത്തുന്നത് കോൺഗ്രസ്സിന് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറിയെന്നും. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കുമെന്നും കുടി വെള്ളത്തിൻ്റെ വിഷയം സഭയിൽ പറയാമെന്നും എം.ബി രാജേഷ് പറഞ്ഞു.
Also Read: ബ്രൂവറി: അഴിമതി ആരോപണം പോലെ ജലചൂഷണമെന്ന പ്രതിപക്ഷത്തിന്റെ പുതിയ വാദവും സ്വയം പൊളിയും; എം ബി രാജേഷ്
മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകളാണ് പ്രതിപക്ഷം ഉന്നയിച്ച് ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയത്. എന്തിനാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നും എം ബി രാജേഷ് ചോദിച്ചു. വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here