വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്; പി കെ ശ്രീമതി

p k sreemathi

പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.

കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുന്നുവെന്നും പാലക്കാട് വിശ്വ ഹിന്ദു പരിഷത്ത് ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പി കെ ശ്രീമതി. വടക്കേ ഇന്ത്യയിലേത് പോലെ വിഎച്ച്പി കേരളത്തിൽ പ്രവർത്തനം നടത്തുന്നത് ഗൗരവതരമായി കാണണമെന്നും പി കെ ശ്രീമതി പറഞ്ഞു.

Also Read: ജനങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്; മന്ത്രി ജി ആർ അനിൽ

വിഎച്ച്പിയുടെ നടപടികളെ മോദിയും അമിത് ഷായും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. കേരളത്തിൽ സംഘർഷം സൃഷ്ടിക്കാൻ വർഗീയവാദികളെ അനുവദിക്കില്ല. ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഐ എം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു.

വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും പി കെ ശ്രീമതി പറഞ്ഞു. വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേരർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News