2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി പദം പാര്‍ട്ടി ലക്ഷ്യം വയക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ ഐക്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് അധികാരമല്ല. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതാണ് പാര്‍ട്ടിക്ക് പ്രധാനം- അദ്ദേഹം പറഞ്ഞു.

ALSO READ: വളർത്തു നായയോടൊപ്പം കടലിൽ കഴിഞ്ഞത് രണ്ടു മാസം , അതിജീവനത്തിന്റെ പുതിയ കഥ

സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എം കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, അര്‍വിന്ദ് കെജ്രിവാള്‍, ഹേമന്ദ് സോറന്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റാന്‍ കഴിയുന്ന യോഗമാണ് നടന്നതെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിരയിലുള്ള 26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ALSO READ: 34.5 കിലോമീറ്റർ കഠിനമായ ഹൈക്കിങ്, പ്രചോദനമായി ദുബായ് കിരീടാവകാശി, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News