ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

DYFI

പാലക്കാട് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐ ഡി കേസ് പ്രതികളുമാണ്. സുധാകരൻ്റ കൊലവിളി പ്രസംഗം പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർക്കെതിരായ ഭീഷണിയാണെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.

ധീരജ് വധക്കേസ് പ്രതി സോയിമോൻ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനായി പ്രചാരണത്തിനിറങ്ങിയ ദൃശ്യങ്ങൾ പുറത്തു വന്നു. വ്യാജ ഐഡി കാർഡ് കേസ് പ്രതി ഫെനിയും വിവിധയിടങ്ങളിൽ യുഡിഎഫ് പ്രചാരണത്തിൽ സജീവമാണ്. നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Also Read: ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ ഇരിപ്പിടം കിട്ടിയില്ല, ഇറങ്ങിപോയി സന്ദീപ് വാര്യർ

സുധാകരൻ്റെ ചേവായൂരിലെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗം കെ കരുണാകരനെയും കെ മുരളീധരനെയും സ്നേഹിക്കുന്ന പാലാക്കാട്ടെ വോട്ടർമാർക്കെതിരായ ഭീഷണിയാണ്. പാലക്കാട്ടെ നന്മയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ധൈര്യമായി സരിന് വോട്ട് ചെയ്യാമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. ഈ ക്രിമിനൽ സംഘത്തിൻ്റെ തട്ടിപ്പിലും വെല്ലുവിളിയിലും പാലക്കാട്ടെ വോട്ടർമാർ വീണുപോവരുതെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News