കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന; തലസ്ഥാനത്ത് നേതാക്കളുടെ പ്രതിഷേധം തുടരുന്നു

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ തലസ്ഥാന ജില്ലയില്‍ നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ഉള്ളൂര്‍ ബ്ലോക്കിലെ മണ്ഡലം ഭാരവാഹികള്‍ നേതൃത്വത്തിനെതിരെ യോഗം ചേര്‍ന്നു. ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ ധാരണ.

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ നേതൃത്വത്തില്‍ തര്‍ക്കം തുടരുമ്പോള്‍ സമാനമായി ജില്ലകളിലും പ്രതിക്ഷേധം തുടരുകയാണ്. ഉള്ളൂര്‍ ബ്ലോക്ക് അധ്യക്ഷനെ തീരുമാനിച്ചതില്‍ നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തണമെന്നാവശ്യപ്പെട്ട് ഉള്ളൂര്‍ ബ്ലോക്കിലെ മണ്ഡലം ഭാരവാഹികള്‍ യോഗം ചേര്‍ന്നു.

Also Read : കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

ഡിസിസി അംഗം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മണ്ഡലം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.  ഡിസിസി അധ്യക്ഷന് രാജിക്കത്ത് നല്‍കിയ മണ്ണന്തല കൗണ്‍സിലര്‍ വനജാ രജേന്ദ്ര ബാബു അടക്കം യോഗത്തില്‍ പങ്കെടുത്തു.

ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് യോഗത്തില്‍ ധാരണ. പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News