വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്‌; പൊലീസ്‌ കേസെടുത്തു

KIT

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്‌ നൽകിയ സംഭവത്തിൽ പൊലീസ്‌ കേസെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള കിറ്റുകൾ പിടികൂടിയ സംഭവത്തിലാണ്‌ തിരുനെല്ലി പൊലീസ്‌ കേസെടുത്തത്‌.തോൽപ്പെട്ടി, വേണാട്ട് വീട്ടിൽ, വി.എസ്. ശശികുമാറിനെതിരെയാണ് കേസെടുത്തത്.ഇയാൾ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റാണ്‌.

തോൽപ്പെട്ടിയിൽ കോൺഗ്രസ്‌ നേതാവിന്റെ അരിമില്ലിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്.പ്രിയങ്കാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങളും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച കിറ്റുകളാണ്‌ പ്രദേശത്ത്‌ വിതരണം ചെയ്തത്‌.

ALSO READ; വൈകി വന്ന വിവേകം, സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ യോഗ്യതയിൽ കേന്ദ്രം ഇളവ് വരുത്തി

മാനന്തവാടി JFCM-2 കോടതി കേസെടുക്കുന്നതിനുള്ള അനുമതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. തുണിയും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെയടങ്ങിയ കിറ്റുകൾ ഫ്‌ളയിങ് സ്ക്വാഡ് ഓഫിസർ കെ.പി സുനിത്തിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്.കിറ്റുകൾ ലഭിച്ചതായി പ്രദേശത്തെ ആനക്യാമ്പ്‌ ആദിവാസി ഊരിലുള്ളവർ വെളിപ്പെടുത്തിയിരുന്നു.ഇവരുടെ മൊഴികളും മറ്റ്‌ തെളിവുകളും ശേഖരിച്ച ശേഷമാണ്‌ പോലീസ്‌ കേസെടുത്തത്‌.

ENGLISH NEWS SUMMARY: A case has been registered by the police in the incident of food kit distribution done by congress  to influence voters in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News