നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം കാട്ടാക്കടയിൽ നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ കോൺഗ്രസ് നേതാക്കൾ. മുൻ കെ പി സി സി അംഗവും കാട്ടാക്കട താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ബി എൻ ശ്യാംകുമാർ സദസിൽ പങ്കെടുത്തു. സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടറുമാണ് അദ്ദേഹം.

Also Read: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; സംഘപരിവാറിന് വേണ്ടി പരാതിയുമായി യുഡിഎഫ്

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വലിയറത്തല ഗോപൻ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ് കെ വിനോദ് എന്നിവരും കാട്ടാക്കടയിൽ പ്രഭാതയോഗത്തിൽ പങ്കെടുത്തു. സദസ് ബഹിഷ്കരിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആഹ്വാനം നിലനിൽക്കെയാണ് നേതാക്കൾ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തിയത്.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration