വ്യാജ നഗ്നവീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസ്; കോൺഗ്രസ്സ് നേതാവ് അബിൻ കോടങ്കരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വ്യാജ നഗ്നവീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ്സ് നേതാവ് അബിൻ കോടങ്കര റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. പാലക്കാട്‌ പട്ടാമ്പി കോടതിയാണ് റിമാൻഡ് ചെയ്തത്.

ALSO READ:നിപ; കോഴിക്കോട് കോർപറേഷനിലെയും ഫറോക്കിലെയും കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

സി പി ഐ എം വനിതാ നേതാക്കൾക്കെതിരെയും സി പി ഐ എം നേതാക്കളുടെ ഭാര്യമാർക്കെതിരെയും സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും കലർന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് അബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേജിലൂടെയാണ് അത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നത്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന്‌ അബിൻ സമ്മതിച്ചിരുന്നു.

ALSO READ:ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ പുറത്തിറങ്ങി, മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരണം

കോൺഗ്രസ്‌ അനുകൂല വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെയും ‘കോട്ടയം കുഞ്ഞച്ചന്റെ’ സ്ത്രീവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്‌മിന്മാരുടെ ഇടപെടലുകളും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. വ്യാജ പ്രൊഫൈൽ പിന്തുടർന്നവരും പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്‌തവരും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. പോസ്റ്റുകൾ ഷെയർ ചെയ്‌ത കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റടക്കമുള്ളവരും കേസിൽ പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News