പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബി ജെപിക്ക് വോട്ട് ചെയ്യുന്നതാണെന്ന വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ബര്‍ഹാംപൂരില്‍ നടന്ന തെരെഞ്ഞടുപ്പ് റാലിയിലായിരുന്നു ചൗധരിയുടെ വിവാദ പരാമര്‍ശം. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍ നടന്ന രാഷ്ട്രീയ റാലിയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷകക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.
Also Read: രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നു: വി ശിവൻകുട്ടി
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണെന്നായിരുന്നു ചൗധരിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തില്‍ ബി ജെ പി അനുകൂല പ്രസ്ഥാവനയുമായി ചൗധരി രംഗത്ത് വന്നത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ടിഎംസിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ചൗധരിയുടെ തൃണമൂല്‍ വിരുദ്ധ പ്രസ്താവന, മമത ബാനര്‍ജി ഇന്ത്യ സഖ്യത്തിന് 2 സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്തതിന് ശേഷം ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. മാത്രമല്ല പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ മമത ബാനര്‍ജി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസും ഉണ്ടെന്നായിരുന്നു മമതയുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയിലും പശ്ചിമബംഗാള്‍ കോണ്‍ഗ്‌സിനുള്ളില്‍ തര്‍ക്കം രൂക്ഷമായിരിക്കെ ചൗധരിയുടെ പ്രസ്ഥാവനയില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here