മോദിയുടെ മണ്ഡലത്തിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അമ്പരന്ന് ബിജെപി

ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയ കേന്ദ്ര നീക്കത്തിന് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ‘മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഘര്‍’ അഥവാ എന്റെ വീട് രാഹുല്‍ ഗാന്ധിയുടെ വീടാണ് എന്ന ക്യാംപയിനിലൂടെ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് റായ്‌യാണ് ഈ പ്രചരണത്തിന് വരാണസില്‍ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ‘എന്റെ വീട് രാഹുല്‍ ഗാന്ധിയുടെ വീടാണ്’ എന്നെഴുതിയ ബോര്‍ഡ് അദ്ദേഹം തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചു.

മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളില്‍ ഇത്തരത്തില്‍ പോസ്റ്റര്‍ പതിക്കുന്ന ക്യാംപയിന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാന്‍ തിടുക്കപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് ഇത് വഴി കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

നിരവധി വീടുകളില്‍ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. വാരണാസി ഉള്‍പ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രധാന്യമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News