കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമന്റെ പ്രതിരൂപം: അയോധ്യ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആഞ്ജനേയ

അയോധ്യ വിഷയത്തിൽ വീണ്ടും വെട്ടിലായി കോൺഗ്രസ്. ആശയകുഴപ്പം നില നിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ആഞ്ജനേയ പ്രസ്താവനയുമായി രംഗത്ത് എത്തി. രാമനെ കാണാൻ അയോധ്യയിൽ പോകേണ്ടതിലെന്നും മുഖ്യമന്ത്രി സിദ്ധ രാമയ്യ രാമന്റെ പ്രതിരൂപമാണെന്നും മുൻ മന്ത്രി കൂടിയായ ആഞ്ജനേയ പറഞ്ഞു. അതെ സമയം രാമൻ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആശയമാണെന്നു ആഭ്യന്തരമന്ത്രി പരമേശ്വരയ്യ പ്രതികരിച്ചു.

Also Read: ജാതി സർവേ നടത്താൻ ബിഹാർ സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ പറ്റിയുള്ള പരസ്യ പ്രസ്താവനകൾ ഹൈകമാന്റ് വിലക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് വ്യത്യസ്ത നിലപാടുകളുമായി നേതാകൾ രംഗത്ത് എത്തുന്നത്. കർണാടകയിലെ മുഖ്യമന്ത്രി സിദ്ധരമയ്യ രാമന്റെ പ്രതിരൂപമാണെന്നും അദ്ദേഹത്തെ പൂജിക്കുന്നത് രാമപൂജക്ക് തുല്യമാണെന്നും കൊണ്ഗ്രെസ്സ് നേതാവ് ആഞ്ജനേയ പറഞ്ഞു. ബിജെപി അയോദ്ധ്യയെ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാമൻ രാജ്യത്തിന്റെ പൊതുസ്വത്താണെന്ന് ആഭ്യന്തര മന്ത്രി പരമേശ്വരയ്യ പറഞ്ഞു. കോൺഗ്രസിനു അവസാനം ബുദ്ധി ഉദിച്ചുവെന്നാണ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ
സദാനന്ദ ഗൗട പ്രതികരിച്ചത്.

Also Read: നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിന്: മുഖ്യമന്ത്രി

ക്ഷണിച്ചാലും ഇല്ലെങ്കിലും അയോധ്യക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖവീന്തർ സിംഗ് സുഖു ഇന്നലെ വ്യക്തമാക്കിയിരുന്നു. പരസ്യപ്രസ്താവനകൾ വിലക്കിയിരിക്കുമ്പോഴാണ് നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ എന്നത് ഹൈക്കമാന്റിന് തലവേദന ആയി മാറിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News