കൊല്ലത്ത് എംഡിഎംഎയുമായി കോണ്‍ഗ്രസ് നേതാവുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

arrest

കൊല്ലം അഞ്ചലില്‍ 81 ഗ്രാം എംഡിഎംഎയുമായി കോണ്‍ഗ്രസ് നേതാവുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. അഞ്ചല്‍ സ്വദേശിയും കേണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജു, ഏറം സ്വദേശി സാജന്‍ എന്നിവരാണ് കൊല്ലം റൂറല്‍ പൊലീസ് ഡാന്‍സാഫും അഞ്ചല്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും മയക്കമരുന്ന് വില്‍പ്പന വടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കോട്ടവിള ഷിജുവും സുഹൃത്ത് സാജനും കൊല്ലം റൂറല്‍ പൊലീസ് ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.

Also Read : http://ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഡാന്‍സാഫ് ടീം തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഓട്ടോറിക്ഷയില്‍ നിന്ന് നാല് ഗ്രാം എം.ഡി.എം.എ പിടികൂടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സാജന്റെ വീട്ടില്‍ എംഡിഎംഎ ഒളിപ്പിച്ചിരിക്കുന്ന വിവിരം ഷിജു വെളിപ്പെടുത്തിയത്.

സാജന്റെ വീട്ടില്‍ നിന്ന് 77 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തി. അയിലറ സ്വദേശിയായ പ്രദീപ് ബാംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം പ്രദീപ് എത്തിച്ച 100 ഗ്രാം എം.ഡി.എം.എയില്‍ 19 ഗ്രാം ഇരുവരും ചേര്‍ന്ന് വിറ്റു ബാക്കിയുള്ളവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി സംഘടനകളുടെ ഭാരവാഹിയായിരുന്നു ഷിജു.ഒളിവില്‍ പോയ പ്രദീപിനായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News