ജീവന്‍ പോയാലും നവ കേരള സദസില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്

ജീവന്‍ പോയാലും നവ കേരള സദസ്സില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥ്. പങ്കെടുക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദങ്ങള്‍ പലയിടത്ത് നിന്നും ഉണ്ടാവുമെന്നും എന്നാല്‍ അതില്‍ വഴങ്ങുന്നയാളല്ല താനെന്നും ഗോപിനാഥ് വ്യക്തമാക്കി. അതേസമയം രമ്യാ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ കെപിസിസി നേതാക്കള്‍ ഗോപിനാനാഥിനെ സന്ദര്‍ശിച്ചു.

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ കെപിസിസി നേതാക്കള്‍ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഗോപിനാഥമായി ഫോണിലും സംസാരിച്ചു. ഗോപിനാഥ് അടിയുറച്ച കോണ്‍ഗ്രസുകാരന്‍ ആണെന്നും നവകേരള സദസ്സില്‍ പങ്കെടുക്കില്ലെന്നുമാണ് രമ്യ ഹരിദാസ് എംപി പ്രതികരിച്ചത്.

Also Read: കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്തു; യുവതി കസ്റ്റഡിയിൽ

അതേസമയം രമ്യ ഹരിദാസിനെ പൂര്‍ണമായും തള്ളുന്നതായിരുന്നു എ വി ഗോപിനാഥന്റെ പ്രതികരണം. താന്‍ കോണ്‍ഗ്രസുകാരനായി തന്നെയാണ് നവകേരള സദസ്സില്‍ പങ്കെടുക്കുകയെന്നും തന്റെ നിലപാട് പറയേണ്ടത് രമ്യാ ഹരിദാസ് അല്ലെന്നും ഇക്കാര്യം പറയേണ്ടത് താനാണെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു.

നവകേരള സദസില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമെന്നും എന്നാല്‍ അതില്‍ വഴങ്ങുന്ന ആളല്ല താനെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News